'മേരാ ദില്‍ പഹാദോ മെയിന്‍ ഖോ ഗയാ' അലിസെ മൂളി, സംഗീതപ്രിയര്‍ അതേറ്റെടുത്തു
നഴ്സറി ക്ലാസിലേക്ക് പ്രവേശനവും കാത്തിരിക്കുന്ന ഒരു കുഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അലിസെ റിസ്വി എന്ന മൂന്നു വയസ്സുകാരിയാണ് ഈ അത്ഭുത പ്രതിഭ. 'മേരാ ദില്‍ പഹാദോ മെയിന്‍ ഖോ ഗയാ' എന്ന ഹിന്ദി ഗാനം അലിസെ അടുത്തിടെ മൂളുന്നത് റെക്കോര്‍ഡുചെയ്തു, ഇത് ഇന്‍സ്റ്റാഗ്രാമില്‍ 10 ദശലക്ഷത്തിലധികം വ്യൂസ് നേടി, പ്രശസ്ത താരങ്ങള്‍ ഉള്‍പ്പെടെ അര ദശലക്ഷത്തോളം ആളുകള്‍ അവളുടെ ഗാനത്തില്‍ റീലുകള്‍ ഉണ്ടാക്കി. താന്‍ ആദ്യം അതേ ഗാനം പാടുകയും കമ്പോസ് ചെയ്യുകയും ചെയ്തു,
എന്നാല്‍ ഒരു ദിവസം ചെറിയ അലിസെ ഈ ഗാനം പാടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്ന് അമ്മാവന്‍ ആദില്‍ റിസ്വി പറഞ്ഞു. 'എനിക്ക് മുമ്പ് അലിസെ ഈ ഗാനം ആലപിച്ചപ്പോള്‍, അവളുടെ ഇടറുന്ന ശബ്ദത്തില്‍ ഗാനം റെക്കോര്‍ഡുചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു, വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു, അത് തല്‍ക്ഷണം ഹിറ്റായി.' ആദില്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, 10 ദശലക്ഷത്തിലധികം ആളുകള്‍ ഗാനം ഇന്‍സ്റ്റാഗ്രാമില്‍ കാണുകയും 5 ലക്ഷം ആളുകള്‍ ഇന്‍സ്റ്റാ റീലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
കൂടാതെ, യൂട്യൂബില്‍ അലിസെയുടെ വീഡിയോ ഗാനം 3 ലക്ഷം വ്യൂസ് ഉണ്ട്. കോവിഡ് -19 പാന്‍ഡെമിക് കാരണം അലിസെയ്ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വന്നപ്പോഴാണ് അവള്‍ അവള്‍ അമ്മാവന്റെ സ്റ്റുഡിയോ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. സ്‌കൂള്‍ അധ്യാപികയായ അലിസെയുടെ അമ്മ അഫ്രോസ് കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ട്. ബാങ്ക് ജീവനക്കാരനാണ് പിതാവ്, ഇര്‍ഫാന്‍ മുഹമ്മദ്. പരസ്യ ഏജന്‍സികളില്‍ നിന്ന് കുട്ടിക്ക് ഓഫറുകള്‍ ലഭിക്കുന്നുണണ്ടെന്ന സന്തോഷമാണ് അദ്ദേഹം പങ്ക് വയ്ക്കുന്നത്. തന്റെ പാട്ടിനോടുള്ള പ്രതികരണമൊന്നും കുഞ്ഞ് അലീസ ശ്രദ്ധിക്കുന്നില്ല. ഡോക്ടറാകണമെന്നാണ് അവള്‍ പറയുന്നത്.